Wednesday, 13 May 2026

വിദേശ വിനോദ സഞ്ചാരികൾക്ക് നികുതി ഏർപ്പെടുത്താൻ ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ. ഉദ്ദേശം പ്രാദേശിക സേവനങ്ങൾ മെച്ചപ്പെടുത്തൽ

ടൂറിസ്റ്റ് ടൗണുകളിൽ വിദേശ സന്ദർശകർക്ക് അധിക നികുതി ചുമത്തുന്നത് വഴി പ്രാദേശിക സേവനങ്ങൾ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ്റെ വിലയിരുത്തൽ. പ്രധാന സന്ദർശക സ്ഥലങ്ങളിൽ ഹോളിഡേ മേക്കർമാരിൽ നിന്നും ചെറിയ നികുതി ഈടാക്കാനും അങ്ങനെ കൗൺസിൽ ഖജനാവിലേക്ക് കൂടുതൽ ഫണ്ടുകൾ എത്തുമെന്നും ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ സർവേ കണ്ടെത്തി.
യുകെയിലെ പ്രമുഖ റിസർച്ച് കൺസൾട്ടൻസി ആയ പോപ്പുലസ് നടത്തിയ സർവ്വേയിൽ 53% പേരും ഇൗ അഭിപ്രായത്തെ പിന്തുണച്ചു. ചാൻസലർ റിഷി സുനക് മാർച്ച് 11 ന് തന്റെ ആദ്യ ബഡ്ജറ്റിൽ ഇൗ ആശയവും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

എന്നാൽ വിദേശ സന്ദർശകർക്ക് ഇത് കൂടുതൽ ചെലവേറിയതാകുമെന്നും ബ്രിട്ടനിലേക്ക് വരുന്ന സന്ദർശകരുടെ എണ്ണത്തിൽ കുറവ് വരുമെന്നും വിമർശകർ മുന്നറിയിപ്പ് നൽകുന്നു. ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ കമ്മീഷൻ ചെയ്ത ഗവേഷണത്തിൽ ഇംഗ്ലണ്ടിൽ ഒരു രാത്രിയ്ക്ക് ഒരു പൗണ്ട് ഈടാക്കുന്നത് വഴി പ്രതിവർഷം 238,000 പൗണ്ടും പ്രാദേശിക പ്രദേശങ്ങളിൽ നിന്ന് ഏകദേശം 7 മില്യൺ പൗണ്ടിനും ഇടയിൽ സമാഹരിക്കാമെന്ന് കണ്ടെത്തി.

പ്രാദേശിക ടൂറിസം നികുതി ഏർപ്പെടുത്താനുള്ള അധികാരം കൗൺസിലുകൾക്ക് നൽകുക വഴി ടൂറിസം സൃഷ്ടിക്കുന്ന ഇൗ നികുതി വരുമാനത്തിൽ നിന്നും അതാത് കൗൺസിലുകളുടെ കീഴിലുള്ള ടൂറിസ്റ്റ് സ്ഥലങ്ങളിൽ സന്ദർശകർക്ക്‌ ആകർഷകമായ സേവനങ്ങളിലേക്ക് വീണ്ടും നിക്ഷേപിക്കാനുള്ള ഫണ്ട് കണ്ടെത്താനും കഴിയും.
ടൂറിസം വഴി സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിന് കൗൺസിലുകൾ മികച്ച സ്ഥാനത്താണ്, ഒപ്പം സംസ്കാരത്തെയും പൈതൃകത്തെയും പിന്തുണയ്ക്കുന്നതിനുമുള്ള നൂതന മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു.

ടൂറിസം നികുതി എങ്ങനെയായിരിക്കണം, അത് എങ്ങനെ രാജ്യമെമ്പാടും വിജയകരമായി ഉപയോഗിക്കാം, ഇങ്ങനെ സ്വരൂപിച്ച പണം എങ്ങനെ പ്രാദേശികമായി വീണ്ടും നിക്ഷേപിക്കാം, ആളുകൾക്ക് താമസിക്കാനും ജോലിചെയ്യാനും സന്ദർശിക്കാനും ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ എങ്ങനെ സൃഷ്ടിക്കാം തുടങ്ങിയ കാര്യങ്ങളിൽ കൗൺസിലുകളെ സഹായിക്കുന്നതിന് ഒരു ദേശീയ ചർച്ചയ്ക്ക് സമയമായെന്നും ജാക്‌സൺ പറഞ്ഞു.

പല രാജ്യങ്ങളിലും ടൂറിസ്റ്റുകൾക്ക് നികുതി നിലവിലുണ്ട്. വെനീസിലെത്തുന്നവർക്ക് ഒരു രാത്രി തങ്ങുന്നതിന്‌ ത്രീ സ്റ്റാർ ഹോട്ടലുകളിൽ ഒരാൾക്ക് 3.50 യൂറോ വീതവും ഫോർ സ്റ്റാർ ഹോട്ടലുകളിൽ 4.50 യൂറോയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഒരാൾക്ക് അഞ്ച് യൂറോയും ഈടാക്കുന്നു. യാത്രക്കാർ തിരഞ്ഞെടുക്കുന്ന താമസ സൗകര്യത്തെ അടിസ്ഥാനമാക്കി ബാഴ്‌സലോണയിൽ 2019 ൽ ഒരു വ്യക്തിക്ക് ഒരു ദിവസം 2.25 യൂറോ വരെ ഈടാക്കിയിരുന്നു.
ആംസ്റ്റർഡാം 7% ടൂറിസ്റ്റ് നികുതി കൂടാതെ, ഹോട്ടലുകളിൽ തങ്ങുന്ന ഒരാൾക്ക് പ്രതി ദിനം മൂന്ന് യൂറോ വീതം അധിക തുക ഈടാക്കുകയും ചെയ്യുന്നു.

വെനീസ്, ബാഴ്‌സലോണ, ആംസ്റ്റർഡാം എന്നിവയുൾപ്പെടെ ചില വിദേശ നഗരങ്ങൾ സന്ദർശകർക്ക് നികുതി ഏർപ്പെടുത്തുന്നുണ്ടെങ്കിലും, ബ്രിട്ടനിൽ ഇത് പിന്തുടർന്നാൽ വിദേശ യാത്രക്കാർക്ക് ഇത് കൂടുതൽ ചെലവേറിയതാകുമെന്നും ബ്രിട്ടൺ സന്ദർശിക്കുന്നതിന് പല ടൂറിസ്റ്റുകളും വിമുഖത കാട്ടുമെന്നും വിമർശകർ മുന്നറിയിപ്പ് നൽകുന്നു.

 

Other News